നോവുമീ നെഞ്ചകം
മൗനമായൊതുങ്ങുമ്പോൾ..
മൗനങ്ങളോരോന്നും
മിഴിതൻ മൗനമകറ്റുന്ന-
യീ ദിനങ്ങൾ ..
ഒരു നൂൽ കണങ്ങളാൽ
കോർത്തിണക്കി , ഈ
സൗഹൃദം .
കൈക്കുള്ളിലേക്കൊതുക്കി
എൻ കൈ ചേർന്നു .
അഞ്ചിതൾ പൂവുകൾ കോർ-
ത്തെടുത്ത തണ്ടുപോൽ ..
ആദ്യാന്ത്യക്ഷര മോരോ-
ന്നായി ഇളക്കിയെടുത്തു-
ടഞ്ഞ ഈ പടവുകളേന്തി
നിൽക്കുമീരെട്ടു കാലുകൾ.
പെയ്തൊഴിഞ്ഞ കണ്ണുനീർ
അഞ്ചിൽ നിന്നൊരിതളറുത്ത
ഒഴിഞ്ഞ വിടവിലേക്കേറ്റു വാങ്ങി.
മൗനമായൊതുങ്ങുമ്പോൾ..
മൗനങ്ങളോരോന്നും
മിഴിതൻ മൗനമകറ്റുന്ന-
യീ ദിനങ്ങൾ ..
ഒരു നൂൽ കണങ്ങളാൽ
കോർത്തിണക്കി , ഈ
സൗഹൃദം .
കൈക്കുള്ളിലേക്കൊതുക്കി
എൻ കൈ ചേർന്നു .
അഞ്ചിതൾ പൂവുകൾ കോർ-
ത്തെടുത്ത തണ്ടുപോൽ ..
ആദ്യാന്ത്യക്ഷര മോരോ-
ന്നായി ഇളക്കിയെടുത്തു-
ടഞ്ഞ ഈ പടവുകളേന്തി
നിൽക്കുമീരെട്ടു കാലുകൾ.
പെയ്തൊഴിഞ്ഞ കണ്ണുനീർ
അഞ്ചിൽ നിന്നൊരിതളറുത്ത
ഒഴിഞ്ഞ വിടവിലേക്കേറ്റു വാങ്ങി.
No comments:
Post a Comment