ആദ്യമായ് ഞാൻ നിന്നെ കാണുന്ന നേരം
അറിഞ്ഞിരുന്നില്ലയെൻ ഹൃദയം .
അറിയാതെ ഞാൻ നിന്നെ അറി യു ന്ന നേ രം
അറിയുന്നു ഞാൻ നിൻറെ ഹൃദയം .
ഒരു വട്ടം ഒരുനോട്ടം അണയുന്ന നേരം
അറിയാതെ ഉരുകുന്നെന്നുള്ളം .
മധുരമാം നിൻ മൃദു വചനങ്ങളുള്ളിൽ
മഴയായ് പെയ്തിറങ്ങുന്നു ..ഉള്ളിൽ
കുളിരായ് ഉറഞ്ഞിറങ്ങുന്നു ..
വരുമെന്നു നീ ചൊല്ലി പോയ ആ നാളിൽ
ഒരുപാടു കൊതിച്ചുവെന്നുള്ളം
പിരിയാതെ ഈ ജന്മം നിന്നോടലിയാൻ
അറിയാതെ കൊതിച്ചുവെന്നുള്ളം .
അന്ന് , അറിയുന്നു ഞാൻ എന്റെ ഹൃദയം.
No comments:
Post a Comment