Monday, 20 February 2017

മംഗല്യം

 കൊട്ടും  കുരവയും  ആരവങ്ങളും
തിങ്ങി നിറഞ്ഞൊരെൻ  മണ്ഡപത്തിൽ
കത്തുന്നരൊഗ്നിയെ സാക്ഷിയാക്കി -
യിന്നെൻ ,
ഇടതുകരം നീട്ടി വലതുകരം കൊണ്ടവനെൻ
മംഗല്യ-സ്വപ്നത്തെ പൂർണ്ണമാക്കി .
ദീർഘായുസരുളി  വാഴ്ത്തുന്ന
നിമിഷത്തിൽ ,
കാൽതൊട്ടു നീ മാത്രം നിവർന്നതില്ല.
എന്തേ  യെന്നെൻ കൺകൾ
തിരയുമ്പോൾ ,
ചലിക്കുമെൻ കാൽകളും  മരവിച്ചുപോയ്‌ ..
ആരോ മന്ത്രിച്ച  മൊഴികളെൻ
കാതിൽ ,
എരിയുന്ന വെണ്ണീറായ്  പ്രതിധ്വനിച്ചു .
അനു-നിമിഷം തോന്നിയൊരെൻ
ആശകളൊക്കയും ,
ഒരു ചിതയ്ക്കുള്ളിലെരിഞ്ഞടങ്ങി.
നിറങ്ങളെ നീക്കിയെൻ ഉടലിലേക്കിന്നു
നിൻ,
മനസ്സിൻറെ  വർണ്ണങ്ങൾ വിതറിതന്നു.
നെറുകയിൽ  നീ തൊട്ട  സിന്ദൂര
രേണുക്കൾ ,
നിൻ രക്‌തമായെന്നിൽ  ഒലിച്ചിറങ്ങി.
കരിവളകൾ മാറ്റിയെൻ
കൈകളിൽ അണിയിച്ച
പൊന്നിൻറെ  വളയെന്തിനെന്നു
വിതുമ്പിയമ്മ.
എല്ലാം അടർത്തിയെടുത്തു  നിനക്കൊപ്പം ,
എന്നിൽ നീ ചാർത്തിയ താലിപോലും .
മായ്ക്കുന്ന നേരം നിൻ ഓർമയും,
സ്പർശവും,
നിൻ രൂപവും അവരതിലുൾപ്പെടുത്തി .
എന്നാൽ, എൻ ജീവിതം ഇന്നും
ഇനിയെന്നും ,
എന്നിലൂടെ നിന്നെ പുനരുദ്ധരിക്കും .

No comments:

Post a Comment