Tuesday, 14 August 2018

രാത്രി മഴ

രാത്രി മഴ പെയ്തൊഴിഞ്ഞു
ആത്മാവിൽ തേങ്ങലുറങ്ങി
ഒരു വിരൽ തുമ്പാൽ മെല്ലെ
നീ തൊടും നേരമണഞ്ഞു .
അരികത്തു നീയില്ലല്ലോ പ്രിയനേ
നീ ഇന്നില്ലല്ലോ ...
 മിഴിയടച്ചീയിടനെഞ്ചിൽ
മുഖം പൂഴ്ത്തും
നേരം ഇന്നും
പ്രിയനേ നീ  ഇന്നില്ലലോ ..
അരികത്തു നീയില്ലല്ലോ .
ഘാതങ്ങൾ ഒരുപാടു്-
താണ്ടി മണലാരണ്യങ്ങളിൽ
നിൻ
ഉരുകുന്ന നെഞ്ചിനുള്ളിൽ
അലിഞ്ഞിടുവാൻ ഞാനുമിന്നും
അരികത്തു നീയില്ലല്ലോ .
പ്രിയനേ നീ  ഇന്നില്ലലോ ..

Monday, 10 April 2017

ബന്ധങ്ങൾ

വേദനിക്കുന്നു ഹൃദയങ്ങൾ
വന്നുചേരും ബന്ധങ്ങളാൽ,
ഒത്തുചേരും അങ്കണത്തിൽ
ഒരായിരം പൂത്താലങ്ങൾ..
അരിച്ചുകേറും എറുമ്പുകളിൽ
പറ്റിനിൽക്കും  ചുടുരക്തം .
വിതറിവെളുത്ത കനവുകളിൽ
വീശിയടിക്കും ഇടവക്കാറ്റും .
പെയ്തിറങ്ങും മഴച്ചാലുകളിൽ
ഒഴുകിയകലും മിഴിനീരും.
തഴുകാൻ അരികെ
തിരയും കൈയിൽ ചുറ്റി-
വരിഞ്ഞമർന്ന
 ചങ്ങലകൾ
കെട്ടു പൊട്ടി പാറാൻ
വിതുമ്പും കലങ്ങിയ ചില
നെഞ്ചകവും .
കാണാൻ മുന്നിൽ കണ്ണീർ പാടം
നിരത്തി നിൽക്കും
ബന്ധനങ്ങളും.

Friday, 24 February 2017

അകലങ്ങൾ

 വിരിയുന്ന പൂവിൻ
ധളത്തിൽ പൊടിഞ്ഞൊരു
ജലബാഷ്പം പോലെ.,
വിരിഞ്ഞൊരീ  നെഞ്ചിൽ
മിഴിനീരു  പാകി..
ഒരുപാട് കൊഞ്ചി.
ഒരു വാക്കു ചൊല്ലി,
ഇടറുമീ  പാതയിൽ
കൈ കൂട്ടു ചേർന്ന്.
അറിയാത്ത വഴികളും
നിനവിന്റെ വിഥിയും,
നിറയുന്ന സ്നേഹത്തിൽ
മറ നീക്കി മെല്ലെ..,
അരികത്തു ചാരത്തു നീ നിന്ന നേരം
ഓർമ്മകൾ നൽകി നീ-
യെൻ മനസാകെയിന്ന്.
തിരികെ വരാതെ ഞാൻ
 അകലുന്ന  നേരം
ഒരു കൈ തലോടലിനായ് കൊതിച്ചുവോ
നിൻ നെഞ്ചം.
കണ്മുന്നിൽ കാണുന്ന
നിന്നെ ഞാൻ അറിയാതെ
കാണാമറയങ്ങൾ  തേടി യെൻ നെഞ്ചം .
സുഖങ്ങൾ തൻ സാഗരം
നിറയുന്ന നാളിൽ
വിധിയെന്ന പായ്മരം ചരിഞ്ഞുപോയ് മെല്ലെ,
മനസ്സിന്റെ ഇരുൾ നീക്കി വെളിച്ചം പരന്നു .
നോവുമെൻ നെഞ്ചകം
നീറി പുകഞ്ഞു.
ഓർമ്മകൾ മരിക്കുമീ നിമിഷത്തിൽ നിന്നെ
മാറോടണക്കാനായ്
വിതുമ്പുന്നെൻ ഉള്ളം .

Tuesday, 21 February 2017

നഷ്ടങ്ങൾ

ഞാനിന്നറിയുന്ന ലോകവും
ഞാനിന്നറിയുന്ന ജീവനും
എന്നിലേക്കെത്തിയ നിമിഷങ്ങൾ
എന്നോടൊപ്പമേ ചേർന്നിരിക്കാൻ
എന്നും ഞാനാശിച്ചിരുന്ന-
തിന്നു ഞാൻ തിരിച്ചറിയുന്നു.
ജീവിതത്തിൽ നിന്നടർന്ന
നിമിഷങ്ങൾ,
ലോകവും,ലോകരും എനിക്കാ -
യ്  നെയ്ത സ്വപ്നങ്ങൾ ,
ജീവനിൽ അന്ധരാത്മാവിൽ
നുകർന്ന സുഖങ്ങൾ ,
എൻ നഷ്ടപെടലിൽ വേദനയാണെന്ന്.
നഷ്ടങ്ങളിൽ കണ്ടെത്തുന്ന സുഖം.
നഷ്ടം ഏറ്റുവാങ്ങുന്ന ഞാനും ,
നഷ്ടമാകുന്നുവെന്ന ബോധവും.
അണയാതെരിയുന്ന വിളക്കിൻ
വെമ്പലിൽ എരിഞ്ഞടങ്ങുന്നു  ജീവിതം.
എൻ ജീവിതം പോലെ തീരാ നഷ്ടങ്ങളും .

Monday, 20 February 2017

സൗഹൃദം

 നോവുമീ നെഞ്ചകം
മൗനമായൊതുങ്ങുമ്പോൾ..
മൗനങ്ങളോരോന്നും
മിഴിതൻ മൗനമകറ്റുന്ന-
യീ  ദിനങ്ങൾ ..
ഒരു നൂൽ കണങ്ങളാൽ
കോർത്തിണക്കി , ഈ
സൗഹൃദം .
കൈക്കുള്ളിലേക്കൊതുക്കി
എൻ കൈ ചേർന്നു .
അഞ്ചിതൾ പൂവുകൾ കോർ-
ത്തെടുത്ത  തണ്ടുപോൽ ..
ആദ്യാന്ത്യക്ഷര മോരോ-
ന്നായി  ഇളക്കിയെടുത്തു-
ടഞ്ഞ ഈ പടവുകളേന്തി
നിൽക്കുമീരെട്ടു  കാലുകൾ.
പെയ്തൊഴിഞ്ഞ കണ്ണുനീർ
അഞ്ചിൽ നിന്നൊരിതളറുത്ത
ഒഴിഞ്ഞ വിടവിലേക്കേറ്റു വാങ്ങി.

മിഴിനീർകണങ്ങൾ

നെറ്റിയിൽ തൊട്ടുള്ള
ചന്ദനതൊടുകുറി , പ്ര-
ക്ഷോദമാം  എൻ മനശാന്തിയേകി .
അകലങ്ങൾ അടുക്കുമീ ദിന
രാത്രങ്ങൾ , നിൻ മൗനമെന്നെ
വിഷണ്ണനാക്കി.
ഒരു നാളും പറയാതെ , പിരിയാതെ ,
അരികെ യെൻ
നിഴലായ്  നീയിന്നകന്നുപോയ് .
സൂര്യകിരണങ്ങളേറ്റേറ്റു  വിടരുമീ,
പ്പൂവിന്നിതൾകളും
വാടിപോയി .
മണ്ണിൽ കിനിയുമീ...
മഴനീരുപോലെ നിൻ
കണ്ണീരും എൻ നെഞ്ചകന്നുപോയി .
നീ തൊടും ചന്ദനത്തിൻ
കുറി എന്നുള്ളിൽ
നിൻ മിഴിനീർകണങ്ങളെ
ഏറ്റുവാങ്ങി.
അറിയുന്നു ഞാൻ നിന്നെ
യെന്നുമിന്നുമെന്നുള്ളിൽ
നിറയുന്ന
ചന്ദനത്തിൻ  സുഗന്ധമായീ ...

മംഗല്യം

 കൊട്ടും  കുരവയും  ആരവങ്ങളും
തിങ്ങി നിറഞ്ഞൊരെൻ  മണ്ഡപത്തിൽ
കത്തുന്നരൊഗ്നിയെ സാക്ഷിയാക്കി -
യിന്നെൻ ,
ഇടതുകരം നീട്ടി വലതുകരം കൊണ്ടവനെൻ
മംഗല്യ-സ്വപ്നത്തെ പൂർണ്ണമാക്കി .
ദീർഘായുസരുളി  വാഴ്ത്തുന്ന
നിമിഷത്തിൽ ,
കാൽതൊട്ടു നീ മാത്രം നിവർന്നതില്ല.
എന്തേ  യെന്നെൻ കൺകൾ
തിരയുമ്പോൾ ,
ചലിക്കുമെൻ കാൽകളും  മരവിച്ചുപോയ്‌ ..
ആരോ മന്ത്രിച്ച  മൊഴികളെൻ
കാതിൽ ,
എരിയുന്ന വെണ്ണീറായ്  പ്രതിധ്വനിച്ചു .
അനു-നിമിഷം തോന്നിയൊരെൻ
ആശകളൊക്കയും ,
ഒരു ചിതയ്ക്കുള്ളിലെരിഞ്ഞടങ്ങി.
നിറങ്ങളെ നീക്കിയെൻ ഉടലിലേക്കിന്നു
നിൻ,
മനസ്സിൻറെ  വർണ്ണങ്ങൾ വിതറിതന്നു.
നെറുകയിൽ  നീ തൊട്ട  സിന്ദൂര
രേണുക്കൾ ,
നിൻ രക്‌തമായെന്നിൽ  ഒലിച്ചിറങ്ങി.
കരിവളകൾ മാറ്റിയെൻ
കൈകളിൽ അണിയിച്ച
പൊന്നിൻറെ  വളയെന്തിനെന്നു
വിതുമ്പിയമ്മ.
എല്ലാം അടർത്തിയെടുത്തു  നിനക്കൊപ്പം ,
എന്നിൽ നീ ചാർത്തിയ താലിപോലും .
മായ്ക്കുന്ന നേരം നിൻ ഓർമയും,
സ്പർശവും,
നിൻ രൂപവും അവരതിലുൾപ്പെടുത്തി .
എന്നാൽ, എൻ ജീവിതം ഇന്നും
ഇനിയെന്നും ,
എന്നിലൂടെ നിന്നെ പുനരുദ്ധരിക്കും .

ഇരുളിന്റെ പൊരുളറിയാൻ

ഇരുളിന്റെ പൊരുളറിയാൻ
രാവെത്തും മുൻപേ  ഇമയിറുക്കി ,
ഇരുട്ടിനോടടുക്കാൻ വെമ്പി .
നിലയില്ലാ കയത്തിലേക്കാ -
നിലതെറ്റാതുഴയുന്ന  കടലാസു
വഞ്ചിയിൽ ഞാനും.
മായകാഴ്ച  കാണും മർത്യ
മാനസം തൊട്ടറിഞ്ഞുളളം .
ഇനിയും ഘാതങ്ങൾ
താണ്ടി , താണ്ടി....
ഇമതെറ്റാതിഴയുമ്പോൾ ,
വർണ്ണങ്ങളും വർണ്ണ  വിസ്മയ
ങ്ങളും കടലാസുതോണിയിൽ..
പതിയുന്ന കൈത്തലം
ഓരോന്നും ഛീദ്രി ക്കുന്നു  മുന്നിൽ .
നിറങ്ങൾ നിരന്നാടും ദൃശ്യ
വിസ്മയാദി  ച്വവനം  വരിക്കുന്നു .
ഇമയുണരുന്നു.,  ഇരുളിന്റെ
പൊരുളഴിഞ്ഞു വെളിച്ചമായ് ...  

Wednesday, 8 February 2017

എനിക്ക് ..?

നദിയിൽ വീഴുന്ന മഴതുളി പോൽ
കരയിൽ പൊഴിയുന്ന ഹിമകണം  പോൽ
ചിന്നിചിതറി എത്രത്തോളം ..?
ഒരു കൈത്തലം താങ്ങുമെന്നേങ്ങുമുള്ളം
അറിയുന്നില്ല , തനിക്കീജീവിതത്തിൽ
കൂടെ ആരുമില്ലെന്ന് .
കൂടെ വരും ബന്ധങ്ങൾ വേദനയാവും
നിമിഷം . കരയാനും,തലോടാനും
ഒരു മനസ്സ്. അത് തേടി
അലയാൻ ബാക്കിയീ  ജൻമം .

Sunday, 5 February 2017

പിണക്കം

ഒരു വാക്കോതി ഞാൻ 
ഒരുവട്ടം, ഒരു ശബ്‌ദ 
ശകലമായ്  ഒരു മുറിപാട-
തിലൊരു  വേദനയായ് ..
ചെറുധാര കണക്കെ 
ഒഴുകിയിറങ്ങുന്നു  .
നെഞ്ചിൽ ചുടു രക്തമായ് ..
മൊഴികൾ, മൗനങ്ങൾ 
വേദന നീറ്റലായ് 
അറിയാതെ-യുതിർന്ന ചില നൊമ്പരം 
ഒരു  മിഴിനീർക്കണമായ് ...
അതു  ജലധാരയായ് ..
മൗനം വിങ്ങലായ് എൻ പിണക്കം ഇണക്കമായ് 
പൊടിഞ്ഞ രക്തത്തിൽ-നുണങ്ങിയ
ചാലുകൾ , വേദന മരവിച്ച
മുറിപാട-തു മാത്രമായ്... 

Friday, 3 February 2017

പറയാനുദ്ദേശിച്ചത്


എന്തോ പറയണമെന്നു  നിനച്ചു ഞാൻ,
ഒരുവട്ടം  തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ
യെന്നു  ആശയുള്ളിൽ അതു മിണ്ടാൻ
ഈ ഞൊടി, ഈ ജന്മം ഇനിയും
ബാക്കിയാക്കി-ഇവൾക്കു
ഒരു മൗനം മാത്രമേകി
എന്തേ  ഇന്നു  നീ മറയുന്നു.
പലവട്ടം ഒരുമിച്ചു മറ്റാരും
കാണാതെ ഒരുപാടു നേരം ..
ഒരു നാളതു  വെളിവാകുമെന്നു
നാം ഒരുമിച്ചു തന്നെ നിനച്ചിരുന്നുവോ...?
അറിയില്ല, അന്നും നീ എൻ
ജാലകവാതിലുകളിലൊന്നിൽ   മിഴിയൂന്നി
നിന്നുവോ....,
എൻ ഒഴിവു നികത്താനിന്നു
നിൻ മുന്നിൽ ആൾ വരും.
അന്നു  ഞാൻ പറയാൻ നിനച്ചതു
മൊഴികളായ്  നിൻ കാതിൽ അലതല്ലും
അന്ന് നീ തിരിഞ്ഞൊന്നു നോക്കുമീ...,
മൗനം നിശബ്ദമായ്  മറയും.

Wednesday, 1 February 2017

ആദ്യാനുരാഗം

ആദ്യമായ്   ഞാൻ   നിന്നെ   കാണുന്ന   നേരം 
അറിഞ്ഞിരുന്നില്ലയെൻ      ഹൃദയം .
അറിയാതെ  ഞാൻ  നിന്നെ  അറി യു ന്ന  നേ രം 
അറിയുന്നു  ഞാൻ  നിൻറെ  ഹൃദയം .
ഒരു  വട്ടം  ഒരുനോട്ടം  അണയുന്ന  നേരം  
അറിയാതെ  ഉരുകുന്നെന്നുള്ളം .
മധുരമാം  നിൻ  മൃദു  വചനങ്ങളുള്ളിൽ 
മഴയായ്  പെയ്തിറങ്ങുന്നു ..ഉള്ളിൽ 
കുളിരായ്  ഉറഞ്ഞിറങ്ങുന്നു ..
വരുമെന്നു  നീ  ചൊല്ലി  പോയ ആ  നാളിൽ 
ഒരുപാടു  കൊതിച്ചുവെന്നുള്ളം 
പിരിയാതെ ഈ  ജന്മം  നിന്നോടലിയാൻ 
അറിയാതെ കൊതിച്ചുവെന്നുള്ളം .
അന്ന് , അറിയുന്നു ഞാൻ എന്റെ ഹൃദയം.