ഒരു വാക്കോതി ഞാൻ
ഒരുവട്ടം, ഒരു ശബ്‌ദ
ശകലമായ് ഒരു മുറിപാട-
തിലൊരു വേദനയായ് ..
ചെറുധാര കണക്കെ
ഒഴുകിയിറങ്ങുന്നു .
നെഞ്ചിൽ ചുടു രക്തമായ് ..
മൊഴികൾ, മൗനങ്ങൾ
വേദന നീറ്റലായ്
അറിയാതെ-യുതിർന്ന ചില നൊമ്പരം
ഒരു മിഴിനീർക്കണമായ് ...
അതു ജലധാരയായ് ..
മൗനം വിങ്ങലായ് എൻ പിണക്കം ഇണക്കമായ്
പൊടിഞ്ഞ രക്തത്തിൽ-നുണങ്ങിയ
ചാലുകൾ , വേദന മരവിച്ച
മുറിപാട-തു മാത്രമായ്...
ചാലുകൾ , വേദന മരവിച്ച
മുറിപാട-തു മാത്രമായ്...
No comments:
Post a Comment