Friday, 24 February 2017

അകലങ്ങൾ

 വിരിയുന്ന പൂവിൻ
ധളത്തിൽ പൊടിഞ്ഞൊരു
ജലബാഷ്പം പോലെ.,
വിരിഞ്ഞൊരീ  നെഞ്ചിൽ
മിഴിനീരു  പാകി..
ഒരുപാട് കൊഞ്ചി.
ഒരു വാക്കു ചൊല്ലി,
ഇടറുമീ  പാതയിൽ
കൈ കൂട്ടു ചേർന്ന്.
അറിയാത്ത വഴികളും
നിനവിന്റെ വിഥിയും,
നിറയുന്ന സ്നേഹത്തിൽ
മറ നീക്കി മെല്ലെ..,
അരികത്തു ചാരത്തു നീ നിന്ന നേരം
ഓർമ്മകൾ നൽകി നീ-
യെൻ മനസാകെയിന്ന്.
തിരികെ വരാതെ ഞാൻ
 അകലുന്ന  നേരം
ഒരു കൈ തലോടലിനായ് കൊതിച്ചുവോ
നിൻ നെഞ്ചം.
കണ്മുന്നിൽ കാണുന്ന
നിന്നെ ഞാൻ അറിയാതെ
കാണാമറയങ്ങൾ  തേടി യെൻ നെഞ്ചം .
സുഖങ്ങൾ തൻ സാഗരം
നിറയുന്ന നാളിൽ
വിധിയെന്ന പായ്മരം ചരിഞ്ഞുപോയ് മെല്ലെ,
മനസ്സിന്റെ ഇരുൾ നീക്കി വെളിച്ചം പരന്നു .
നോവുമെൻ നെഞ്ചകം
നീറി പുകഞ്ഞു.
ഓർമ്മകൾ മരിക്കുമീ നിമിഷത്തിൽ നിന്നെ
മാറോടണക്കാനായ്
വിതുമ്പുന്നെൻ ഉള്ളം .

No comments:

Post a Comment